Breaking News

കരിയര്‍ എക്‌സ്‌പോയും അനുമോദനവും നടത്തി



ഒളവണ്ണ: മാത്തറ അക്ഷയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയ കരിയര്‍ എക്‌സ്‌പോ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി ശാരുതി ഉല്‍ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. 



ഒളവണ്ണ പഞ്ചായത്തില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള മൊമെന്റോ വിതരണം ചെയ്തു. 




ഡോ. നഷാദ് എം കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി. അക്ഷയ സംരംഭകന്‍ ഹാസിഫ് സി, ഓറിയോണ്‍ അക്കാദമി പ്രിന്‍സിപ്പല്‍ ജയപ്രദീപ് എം, സാബിറ ടീച്ചര്‍, ഫഹദ് ഒടുമ്പ്ര, അദ്‌നാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 



No comments