പത്തു വർഷം കഴിഞ്ഞ ആധാർ പുതുക്കൽ അവസാന തിയതി? പുതുക്കിയില്ലെങ്കിൽ ഫൈൻ അടക്കണോ..?
പത്തു വർഷം കഴിഞ്ഞ ആധാർ പുതുക്കൽ അവസാന തിയതി? പുതുക്കിയില്ലെങ്കിൽ ഫൈൻ അടക്കണോ..?
ആധാര്‍ പുതുക്കണം ; അക്ഷയകേന്ദ്രം വഴി ചെയ്യാം.
👉 ആധാര്‍ ലഭ്യമായ (18 വയസിനു മുകളില്‍ പ്രായമുളള) എല്ലാവരും ആധാര്‍ കാര്‍ഡ് പുതുക്കണം.
👉 ഇതിനായി ആധാര്‍ കാര്‍ഡ്, പേര്, മേല്‍വിലാസം തുടങ്ങിയവ തെളിയിക്കുന്ന രേഖകളുമായി അടുത്തുളള അക്ഷയ ആധാര്‍ സേവനകേന്ദ്രം സന്ദര്‍ശിച്ചു ആധാര്‍ പുതുക്കി ആധാറിന്റെ വാലിഡിറ്റി ഉറപ്പാക്കണം.
🎈 പേര് തെളിയിക്കുന്നതിനായി ;
---------------------------------------------------
👉 ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് (ഉടമസ്ഥന് മാത്രം), ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, സര്‍വീസ് / പെന്‍ഷന്‍ ഫോട്ടോ ഐ.ഡി. കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് രേഖകള്‍ ഉപയോഗിക്കാം.
🎈 മേല്‍വിലാസം തെളിയിക്കുന്നതിന് ;
-------------------------------------------------------
👉 പാസ്‌പോര്‍ട്ട്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ്, കിസാന്‍ ഫോട്ടോ പാസ്ബുക്ക്, ഭിന്നശേഷി ഐ.ഡി. കാര്‍ഡ്, സര്‍വീസസ് ഫോട്ടോ ഐ.ഡി കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷന്‍/ വാട്ടര്‍/ ടെലഫോണ്‍/കെട്ടിട നികുതി ബില്ലുകള്‍, രജിസ്‌ട്രേര്‍ഡ് സെയില്‍ എഗ്രിമെന്റ് എന്നീ രേഖകള്‍ ഉപയോഗിക്കാം.
👉 രേഖകള്‍ സംബന്ധിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അടുത്തുളള അക്ഷയയില്‍ ബന്ധപ്പെടുക.
No comments