Breaking News

അമീല മോൾക്ക് റിയാദ് കെഎംസിസി യുടെ സഹായഹസ്തം: ആറ് ലക്ഷം രൂപ കൈമാറി

 അമീല ചികിത്സാ സഹായ കമ്മറ്റിക്ക് റിയാദ് കെഎംസിസി കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റി സ്വരൂപിച്ച തുക  ജനറൽ സെക്രട്ടറി അക്ബർ അലി ചെറൂപ്പ കമ്മറ്റി കൺവീനർ വെള്ളരിക്കൽ മുസ്തഫക്ക് കൈമാറുന്നു.


അമീല മോൾക്ക് റിയാദ് കെഎംസിസി യുടെ സഹായഹസ്തം: ആറ് ലക്ഷം രൂപ കൈമാറി

കമ്പിളിപറമ്പ്:
തലസീമിയ മേജർ എന്ന അപൂർവ രോഗവുമായി പ്രയാസപ്പെടുന്ന ഒളവണ്ണ പൂളക്കൽ അജ്മലിന്റെ മകൾ 4 വയസ്സുകാരി ഫാത്തിമത്ത് അമീലയുടെ മജ്ജമാറ്റിവെക്കൽ ചികിത്സാ സഹായ നിധിയിലേക്ക് റിയാദ് കെഎംസിസി കുന്നമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഫണ്ട് ശേഖരണത്തിൽ കിട്ടിയ ആറ് ലക്ഷത്തോളം രൂപ അമീല ചികിത്സാ സഹായ കമ്മറ്റിക്ക് കൈമാറി. റിയാദ് കെഎംസിസി കുന്നമംഗലം നിയോജകമണ്ഡലം ജനർ സെക്രട്ടറി അക്ബർ അലി ചെറൂപ്പയിൽ നിന്നും ചികിത്സാ സഹായ കമ്മിറ്റി കൺവീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ വെള്ളരിക്കൽ മുസ്തഫ ഏറ്റുവാങ്ങി. 
കെ.എം.സി.സി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് മഹ്‌സൂം കോന്തനാരി, നിയോജകമണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് കെ.കെ കോയ, സെക്രട്ടറി സി.മരക്കാരുട്ടി, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹമീദ് മൗലവി, സെക്രട്ടറി ഹാസിഫ് സി, അമീല ചികിത്സാ സഹായ കമ്മറ്റി ചെയർമാൻ പി. മുഹമ്മദ് ഹാജി, വി.പി.എ സലിം, വാർഡ് ലീഗ് പ്രസിഡന്റ് എം.എ ലത്തീഫ്, സെക്രട്ടറി ടി.പി മുനീർ, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി. അഷ്റഫ്, എം.ബീരാൻ കോയ, പി. അബ്ദുൽ സലാം, കെ.ടി മുനീർ, എം. ഫിർഷാദ്, സി. കുഞ്ഞായിൻ സംബന്ധിച്ചു.

No comments