പെൻഷൻ മസ്റ്ററിംഗിന് വീണ്ടും അവസരം; ജൂണ് 29 മുതൽ ജൂലായ് 15 വരെ അക്ഷയ കേന്ദ്രം വഴി രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം: വിവിധ കാരണങ്ങളാൽ പെൻഷൻ മസ്റ്ററിങ് ചെയ്യാൻ സാധിക്കാത്ത പെൻഷൻ അർഹതയുള്ള ഗുണഭോക്താക്കൾക്ക് 2020 ജൂൺ 29 മുതൽ ജൂലൈ 15 വരെ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിങ് പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു് അക്ഷയ കേന്ദ്രങ്ങൾക്ക് സംസ്ഥാന ഓഫീസിൽ നിന്നും നിർദേശം ലഭിച്ചിട്ടുണ്ട് .
ഗുണഭോക്താക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സംരംഭകർ ഉറപ്പുവരുത്തേണ്ടതും , മസ്റ്ററിങ്ങിനായി പ്രത്യകം കൌണ്ടർ സജ്ജീകരിക്കേണ്ടതും ആണെന്ന് അക്ഷയ സ്റ്റേറ്റ് ഓഫീസിൽ നിന്നും അറിയിച്ചു.
*പെൻഷൻ വാങ്ങുന്നവരിൽ ഇത് വരെയും മസ്റ്ററിങ് നടത്താത്തവർക്ക് വീണ്ടും അവസരം*
സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗു ണഭോക്താക്കൾക്ക് ബയോമെട്രിക് മസ്റ്ററിങ്ങിനായി 2020 ഫെബ്രുവരി 15 വരെ സമയം അനുവദിച്ചിരുന്നു . എന്നാൽ
*വിവിധ കാരണങ്ങളാൽ ഈ കാലയളവിൽ മസ്റ്റർ ചെയ്തിട്ടില്ലാത്ത , പെൻഷൻ അർഹതയുളള ഗുണഭോക്താക്കൾക്ക്*
*2020 ജൂൺ 29 മുതൽ ജൂലൈ 15 വരെ* സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് വീണ്ടും അനുമതി നൽകുന്നു .
അക്ഷയ കേന്ദ്രങ്ങൾ മുഖേനയുള ബയോമെട്രിക് മസ്റ്ററിംഗ് . പരാജയപ്പെടുന്നവർക്ക് ബാന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തീകരിക്കാവുന്നതാണ് .
*ഹോട്ട് സ്പോട്ടുകളിലും കണ്ടെയ്‌മെന്റ് സോണുകളിലും ഉള്ള വർക്ക് യാത്ര നിയന്ത്രണങ്ങളിൽ അയവ് നല്ക്കുന്ന തീയതി മുതൽ ഒരാഴ്ച കാലയളവിൽ മസ്റ്ററിംഗ് പൂർത്തിയാക്കാവുന്നതാണ്*
🔹🔹🔹🔹🔹🔹🔹🔹🔹🔹
*കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക...*
*അക്ഷയ ഇ കേന്ദ്രം,*
| മാത്തറ (ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുൻവശം)
Please see the attached letter:
No comments