ഒളവണ്ണയിൽ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ വീഴ്ച്ച വരുത്തിയിട്ടില്ലെന്നു പഞ്ചായത്ത് പ്രസിഡണ്ട് കെ. തങ്കമണി; നടക്കുന്നത് ചില വ്യക്തികളുടെ തെറ്റായ പ്രചാരണങ്ങൾ
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. തങ്കമണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ നിന്ന്:
പ്രിയപ്പെട്ടവരെ,
ഞാനി കുറിപ്പെഴുതുന്നത് ഇത്തിരി വിഷമത്തോട് കൂടിയാണ്. നമ്മുടെ പഞ്ചായത്തിൽ കോവി ഡ് 19 രണ്ട് പോസിറ്റിവ് കേസ് റിപ്പോട്ട് ചെയ്ത സാഹചര്യത്തിൽ ചില വ്യക്തികളുടെ ഭാഗത്ത് നിന്ന് ചില തെറ്റായ പ്രചരണങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വളരെ വിനയത്തോടു കൂടി ഞാനഭ്യർത്ഥ്യക്കയാണ് ഇത് അപകടകരമാണ്. [വിമർശിച്ചോളു കാരണം ഇന്നിന്റെ ട്രന്റ് വിമർശനം = പ്രതിപക്ഷം എന്നാണല്ലോ ] ഗ്രാമ പഞ്ചായത്ത് ആവശ്യമായ ക്വാറണ്ടയിൻസൗകര്യം ചെയ്ത് കൊടുക്കാത്തത് കൊണ്ടാണ് ഒളവണ്ണയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതെന്ന് ഒര് സുഹൃത്ത് . ഒളവണ്ണയിൽ എത്ര പേർ തിരിച്ച് വന്നു എന്ന് നിങ്ങൾക്കറിയോ ഒന്നാം ഘട്ടത്തിൽ ചൈനയിൽ വുഹാ നിൽ നിന്നും തിരിച്ച് വന്ന ഏഴ് പേരെ കൃത്യതയോടെ ഹോം ക്വാറണ്ടയിൽ ചെയ്തു തുടങ്ങിയ പ്രവർത്തനം, രണ്ടാം ഘട്ടത്തിൽ 427. മൂന്നാം ഘട്ടത്തിൽ 165പേരും പിന്നെ ഒരാൾ പാസ് വാങ്ങി നാട്ടിലേക്ക് എത്തുന്നതിന്റെ മുന്നെ അവരുടെ വീട്ടിൽ റൂം ക്വാറണ്ടയിന് സൗകര്യമുണ്ടോന്ന് ആരോഗ്യവിഭാഗം ഉറപ്പ് വരുത്തുന്നുണ്ട് ഒര് തരത്തിലും റും ക്വാറണ്ടയിന് സൗകര്യമില്ലാത്തവർക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാപനതല ക്യാറണ്ടയിൻ സൗകര്യം ഏർപെടുത്തിയിട്ടുണ്ട് ഒന്നാമത്തെ സെന്ററിൽ ഏഴ് പേരും രണ്ടാമത്തെ സെന്ററിലും ഏഴ് പേര് മുന്നാമത്തെ സെന്ററിൽ ഇരുപത് പേരും ഇതിൽ 23 പേരെ 14 ദിവസം പൂർത്തിയാക്കി തിരിച്ചയച്ചു ഇനി പതിനൊന്ന് പേർതാമസിക്കുന്നു ഞങ്ങളവരോട് ജാതിയും, രാഷ്ട്രിയും ചോദിച്ചില്ല. പേരും ഊരും മാത്രം. അവരെ , ആ കുടുംബത്തെ ചേർത്ത് നിർത്തായിരുന്നു. ഈ നാടിന് വേണ്ടി കടമ നിർവ്വഹിക്കുന്നു. ഇപ്പോൾ പന്തിരാങ്കാവിൽ രണ്ട് കേസുണ്ടായത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് പറയുന്നവരോട് വസ്തുത അറിയാൻ ശ്രമിക്കണം മെയ് 17-ന് 4 പേരടങ്ങുന്ന കുടുംബം സ്വന്തം കാറിൽ ചെന്നൈയിൽ നിന്നും സ്വ വസതിയിലെത്തി 14 ദിവസം കൃത്യതയോടെ ക്വാറണ്ടയിനിൽ നിന്നു ലക്ഷണമുള്ളവരെയായിരുന്നു പരിശോധനക്ക് അയക്കാറ് എന്നാൽ ഇന്ന് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം നടക്കാതിരിക്കാൻ ചില റാണ്ടം ടെസ്റ്റിനുള്ള തീരുമാനത്തിൽ നമുക്കും 26 ടെസ്റ്റിനുള്ള അവസരത്തിലാണ് ഒരു ലക്ഷണമില്ലാത്ത ടിയാളെ ചെന്നൈയിൽ നിന്ന് വന്നതല്ലെ ഒന്ന് നോക്കാം എന്ന് തീരുമാനിച്ചത്. ആദ്യത്തെ പോലെ പത്തും നൂറും സാബിളു കളല്ല ഇപ്പോൾ പരിശോധിക്കേണ്ടി വരുന്നത് 2000 വും അതിന് മുകളിലുമൊക്കെയാണ്. പോസിറ്റീവ് ആണ് എന്നുകണ്ടാൽ കൃത്യത ഉറപ്പു വരുത്തുവാൻ എടുക്കുന്ന സമയം മാത്രമേ ഇതിനും എടുത്തിട്ടുള്ളു. നിരീക്ഷണം പൂർത്തിയാക്കി 31 - ന് ബന്ധുവീട്ടിൽ പോയ ഇവരുടെ റൂട്ട് മാപ്പിൽ നോക്കിയാൽ കാണാം എവിടെയൊക്കെയാണ് യാത്ര ചെയ്തത് എന്ന്. ഉത്തരവാദിത്വപ്പെട്ടവർ അത് നിർവ്വഹിച്ചിട്ടുണ്ടെന്ന് ആത്മവിശ്വാസം തന്നെയാണ് ഞങ്ങളുടെ ടീമിന്റെ കരുത്ത്. വന്ദിച്ചിട്ടില്ലെങ്കിലും തെറ്റ്ദ്ധാരണ പരത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു.
ഞങ്ങൾ ഒറ്റകെട്ടായി പരിശ്രമിക്കുന്നത് സമൂഹ വ്യാപനം ഇല്ലാതാക്കാനാണ് അതിന് വേണ്ടിയാവട്ടെ നിങ്ങളുടെയും പരിശ്രമം.
No comments