കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു
മാത്തറ:
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021-22 വര്‍ഷത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാര്‍ഷിക മേഖല, മത്സ്യ മേഖല, വ്യവസായ മേഖലയിലെ പദ്ധതികള്‍ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിലും പട്ടികജാതി വിഭാഗങ്ങള്‍ക്കുളള പഠനമുറി, മെരിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ക്കും അപേക്ഷ ക്ഷണിക്കുന്നു. ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പരിധിയിലുളള ഗൂണഭോക്താക്കളില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷാഫോമുകള്‍ ഒളവണ്ണ, കടലുണ്ടി വാര്‍ഡ് ആര്‍ ആര്‍ടി കേന്ദ്രങ്ങളിലും കോഴിക്കോട് ബ്ലോക്ക് ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ ഒന്‍പത്. ഫോണ്‍ : 04952430799
No comments