Breaking News

ജില്ലയിലെ പ്രധാന വാര്‍ത്തകള്‍ - അറിയിപ്പുകള്‍

 

 
12.07.2021 | OLAVANNA NEWS ONLINE
 

ജനസംഖ്യാ പക്ഷാചരണം - ജില്ലാ തല വെബിനാര്‍ നാളെ

ജനസംഖ്യാ പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ നാളെ (ജൂലൈ 13) ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജില്ലാതല വെബിനാര്‍ നടത്തുന്നു.
'സ്വാശ്രയ രാഷ്ട്രവും കുടുംബവും കെട്ടിപ്പടുക്കാന്‍ പ്രതിസന്ധി ഘട്ടത്തിലും കുടുംബക്ഷേമ സേവനങ്ങള്‍ ലഭ്യമാക്കാം'എന്ന സന്ദേശത്തെ അടിസ്ഥാനമാക്കിയാണ് വെബിനാര്‍ നടത്തുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. ഉദ്ഘാടനം ചെയ്യും.  കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അഡിഷനല്‍ പ്രൊഫസര്‍ ഡോ.ടി.ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ  പ്രോഗ്രാം മാനേജര്‍ ഡോ.എ.നവീന്‍ ദിനാചരണ സന്ദേശം നല്‍കും.


ആയുര്‍വ്വേദ നഴ്സ് : കൂടിക്കാഴ്ച 15ന്


കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍  ആയുര്‍വ്വേദ നഴ്സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂലൈ 15ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ആയുര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടത്തുന്ന ഒരു വര്‍ഷത്തെ നേഴ്സ് ട്രെയിനിംഗ് കോഴ്സ് വിജയം അല്ലെങ്കില്‍  ബി.എസ്.സി നേഴ്സിംഗ് (ആയുര്‍വ്വേദ).  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍  രേഖകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2371486.



പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ : ഓണ്‍ലൈന്‍ പരിശീലനം 15 ന്


 'പാലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍' എന്ന വിഷയത്തില്‍ തിരുവനന്തപുരം ക്ഷീര പരിശീലന കേന്ദ്രം ജൂലൈ 15 ന് രാവിലെ 11.30 മണി മുതല്‍  ക്ഷീര കര്‍ഷകര്‍ക്കായി ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.  താല്പര്യമുളളവര്‍ ജൂലൈ 14 ന് വൈകീട്ട് അഞ്ചിനകം  0471-2440911 എന്ന നമ്പരിലോ dtctvm99@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ പേര്, മേല്‍വിലാസം, വാട്സ്ആപ്പ് നമ്പര്‍ എന്നിവ അയച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന്് പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.


ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ യജ്ഞം 16ന്


കോവിഡിനെതിരെ ഗര്‍ഭിണികളെയും സുരക്ഷിതരാക്കുവാന്‍ ജില്ലയിലെ ഗര്‍ഭിണികള്‍ക്കായി ജൂലൈ 16 ന്  കോവിഡ് വാക്സിനേഷന്‍ യജ്ഞം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രാവിലെ മുതല്‍ കോവിഡ് വാക്സിനേഷന്‍ യജ്ഞം നടത്തും. എല്ലാ ബുധനാഴ്ചകളിലും ഉച്ചക്ക് ഒരു മണി മുതല്‍ മൂന്ന് മണി വരെ ഗര്‍ഭിണികള്‍ക്ക് മാത്രമായി കോവിഡ് വാക്സിനേഷന്‍ നല്‍കും.  എല്ലാ ഗര്‍ഭിണികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്സിനേഷന്റെ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് വാക്സിന്‍ നോഡല്‍ ഓഫീസറും ജില്ലാ ആര്‍.സി.എച്ച്.ഓഫീസറുമായ ഡോ. ടി.മോഹന്‍ദാസ് പറഞ്ഞു. വാക്സിനേഷന്‍ ലഭിക്കുന്നതിന് തൊട്ടടുത്ത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം.                                                           


റാങ്ക് പട്ടിക റദ്ദായി


കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ മെയില്‍ വാര്‍ഡന്‍ (എന്‍.സിഎ-ഒ.ബി.സി, കാറ്റഗറി നം. 152/2015) തസ്തികയുടെ റാങ്ക് പട്ടികയിലെ മുഴുവന്‍ ഉദ്യോഗാര്‍തഥികളെയും നിയമന ശിപാര്‍ശ ചെയ്തുകഴിഞ്ഞതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.


വാഹന ടെണ്ടര്‍


വടകര ഐ.സി.ഡി.എസ് പ്രൊജക്ട് ആഫീസിന്റെ ആവശ്യത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) ആവശ്യമുണ്ട്.  താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 21  ന് ഉച്ചക്ക് ഒരു മണിക്കകം നേരിട്ടോ തപാലിലോ ലഭ്യമാക്കണം.  വിശദവിവരങ്ങള്‍ക്ക്  0496-2501822, 8590397379
 

ഇഎസ്‌ഐ പരാതി പരിഹാര സെല്‍ യോഗം 15ന്


മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലെ ഇഎസ്‌ഐ ഗുണഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഫറോക്ക് ഇഎസ്‌ഐ ആശുപ്രതിയുടെ പരാതി പരിഹാര സെല്ലിന്റെ  യോഗം ജൂലൈ 15ന് ഉച്ചക്ക് 12  മണിക്ക് ഗൂഗിള്‍ മീറ്റ് വഴി ചേരും.  ഗുണഭോക്താക്കള്‍ക്ക് നേരിട്ട് വന്ന് പരാതി ബോധിപ്പിക്കുകയോ തപാല്‍ വഴി അയക്കുകയോ പരാതികള്‍ പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കുകയോ ചെയ്യാമെന്ന് കണ്‍വീനര്‍ അറിയിച്ചു.  പരാതി പരിഹാര സമിതിയില്‍ സംസാരിക്കണമെന്നുള്ളവര്‍ രേഖാമൂലം അറിയിച്ചാല്‍ ഗൂഗിള്‍ മീറ്റിന്റെ ലിങ്ക് ലഭ്യമാക്കും. 

ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു

കോഴിക്കോട് ജില്ല കലക്ടറായി ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചുമതലയേറ്റു. ഇന്നലെ രാവിലെ പത്തരയോടെ കലക്ട്രേറ്റിലെത്തിയ അദ്ദേഹത്തെ എഡിഎം സി. മുഹമ്മദ് റഫീഖ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. സ്ഥാനമൊഴിയുന്ന കലക്ടര്‍ സാംബശിവറാവു അദ്ദേഹത്തിന് ചുമതല കൈമാറി. ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍.റംല, ഷാമിന്‍ സെബാസ്റ്റ്യന്‍, അനിത കുമാരി, വിവിധ വകുപ്പ് മേധാവിമാര്‍, ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നാണ് കലക്ടറെ സ്വീകരിച്ചത്.

2013 ബാച്ച് ഐ.എ.എസ് ഓഫീസറാണ് ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി. കോട്ടയം അസി.കലക്ടര്‍, ഇടുക്കി സബ് കലക്ടര്‍, തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറി, സിവില്‍ സപ്ലൈസ് ഡയറക്ടര്‍, സഹകരണ വകുപ്പ് റജിസ്ട്രാര്‍, പത്തനംതിട്ട ജില്ലാ കലക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിയാണ്.


ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ഭിന്നശേഷിക്കാര്‍ക്കായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് എം. കെ.രാഘവന്‍ എംപി ലഭ്യമാക്കിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.  16 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഉപകരണങ്ങളുടെ വിതരണം എംപി നിര്‍വ്വഹിച്ചു.  ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൃത്രിമ കാല്‍, യന്ത്രവല്‍കൃത വീല്‍ ചെയര്‍, സൈഡ് വീല്‍ ഘടിപ്പിച്ച എട്ട് സ്‌കൂട്ടറുകള്‍ എന്നിവയാണ് വിതരണം ചെയ്തത്.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇ.എം.സോമന്‍ അധ്യക്ഷത വഹിച്ചു.  മായനാട് വൊക്കേഷണല്‍ ടെയിനിംഗ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ല സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രതിനിധി അരുണ്‍ കുമാര്‍, വൊക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ സൂപ്രണ്ട് അബ്ദുല്‍ കരീം, ടി.എ.ധന്യ എന്നിവര്‍ പങ്കെടുത്തു.
 

 വലവീട്ടില്‍താഴം- കുന്നത്തടായി റോഡ് പ്രവൃത്തി തുടങ്ങി

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വലവീട്ടില്‍താഴം- കുന്നത്തടായി റോഡ് പ്രവൃത്തി  തുടങ്ങി.  പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.  തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ 3.44 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്.  

മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ടി. രഞ്ജിത്ത്, കെ.ടി.ഫാത്തിമ, പി.ശങ്കരനാരായണന്‍, ടി.കെ.മജീദ് സംസാരിച്ചു. കെ.സി.വിനോദ്കുമാര്‍ സ്വാഗതവും പി.ശശികല നന്ദിയും പറഞ്ഞു.
 

മെഡിക്കൽ ഓഫീസർ നിയമനം: വാക് ഇൻ ഇന്റർവ്യൂ 16 ന്


കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ മെഡിക്കൽ ഓഫീസറെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ജൂലൈ 16 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.  പ്രതിമാസ വേതനം 50,000 രൂപ.  എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.  താൽപര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
 

ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിൽ ഇന്‍ഡോര്‍ സ്റ്റേഡിയം


നിർദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു


മലബാറിന്‍റെ കായിക വികസനത്തിന് കരുത്ത് പകരാന്‍ കോഴിക്കോട് ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം നിർമ്മാണം ഉടൻ ആരംഭിക്കും. ചേവായൂരിൽ നിർദ്ദിഷ്ട ജില്ലാ സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ സന്ദർശിച്ചു.

ചേവായൂരിലെ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയുടെ ഭൂമിയില്‍ നിന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് വിട്ട് നല്‍കിയ അഞ്ച് ഏക്കര്‍ ഭൂമിയിലാണ് നിർമാണം. ആശുപത്രിയുടെ വികസന സാധ്യതകളും മുന്നിൽ കണ്ടാവും നിർമ്മാണം. പതിവ് രീതിയിൽ നിന്നും മാറി നിർമ്മാണത്തിൽ വ്യത്യസ്തത കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ മികച്ച ഇൻഡോർ സ്റ്റേറ്റഡിയങ്ങളിലൊന്നായി ചേവായൂർ സ്റ്റേഡിയം മാറും. കിഫ്ബിയിലുൾപ്പെടുത്തി പദ്ധതി തുടങ്ങാനാണ് തീരുമാനം. എ. പ്രദീപ് കുമാർ എം.എൽ.എ ആയിരുന്ന സമയത്ത് പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. ഇത് പരിശോധിച്ച് വിശദമായ രീതിയിലുള്ള ഡി.പി.ആർ തയ്യാറാക്കാൻ കിറ്റ്കോക്ക് മന്ത്രി ചുമതല നൽകി.

സ്റ്റേഡിയം നിർമ്മിക്കുന്നതിന് പൊളിച്ചു നീക്കുന്ന കെട്ടിടങ്ങൾക്ക് പകരമായി പുതിയ കെട്ടിടം ഹോസ്പിറ്റലിന് നിർമ്മിച്ചു നൽകും.  പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിന് ശേഷം മാത്രമേ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയുള്ളു.

തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, മുൻ എംഎൽഎ എ പ്രദീപ് കുമാർ, കോർപ്പറേഷൻ  കൗൺസിലർ പി.എൻ അജിത, സംസ്ഥാന സ്പോർട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, വൈസ് പ്രസിഡന്റ് ഡോ. റോയ് ജോൺ, സെക്രട്ടറി എസ് സുലൈമാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി എം അബ്ദുറഹ്മാൻ, കെ.എം ജോസഫ്, മുൻ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ജെ മത്തായി, ത്വക്ക് രോഗ ആശുപത്രി സൂപ്രണ്ട് ഡോ. സരള നായർ, ലേ സെക്രട്ടറി അബ്ദു പി.പി, കൺസൾട്ടന്റ് ഡോ. ശ്രീബിജു, സ്പോർട്സ് ആൻഡ് യൂത്ത് അഫയേർസ് അഡിഷണൽ ഡയറക്ടർ ബിന്ദു കെ.എസ്, ചീഫ് എഞ്ചിനീയർ രാജീവ്‌ എസ്, കിറ്റ്കോ ജില്ലാ എക്സിക്യൂഷൻ മേധാവി സാൻജോ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.


ജില്ലയില്‍ 780 പേര്‍ക്ക് കോവിഡ്

രോഗമുക്തി 1378, ടി.പി.ആര്‍ 10.35 %


ജില്ലയില്‍ ഇന്ന് 780 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു.32 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 743 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 7707 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1378 പേര്‍ കൂടി രോഗമുക്തി നേടി. 10.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 15278 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.പുതുതായി വന്ന 2076 പേര്‍ ഉള്‍പ്പടെ 38386  പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 698155 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 32

കോഴിക്കോട്- 10
ചെക്യാട് - 2
കടലുണ്ടി -3
കുറ്റ്യാടി-1
മുക്കം - 1
നാദാപുരം - 4
നരിപ്പറ്റ -1
ഒളവണ്ണ - 3
രാമനാട്ടുകര - 1
വടകര- 1
വളയം - 1
വാണിമേല്‍ - 4

വിദേശത്തു നിന്നും വന്നവര്‍ - 0

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ -4

കോഴിക്കോട് - 4

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍ :

കോഴിക്കോട് കോര്‍പ്പറേഷന്‍  -   159

അരിക്കുളം - 7

അത്തോളി - 9

ആയഞ്ചേരി - 3

അഴിയൂര്‍ - 1

ബാലുശ്ശേരി -2

ചക്കിട്ടപ്പാറ - 19

ചങ്ങരോത്ത് - 5

ചാത്തമംഗലം - 8

ചെക്കിയാട് - 3

ചേളന്നൂര്‍ - 3

ചേമഞ്ചേരി - 2

ചെങ്ങോട്ട്കാവ് - 8

ചെറുവണ്ണൂര്‍ - 7

ചോറോട് - 15

എടച്ചേരി - 3

ഏറാമല - 1

ഫറോക്ക് - 27

കടലുണ്ടി - 9

കക്കോടി - 7

കാക്കൂര്‍ - 3

കാരശ്ശേരി - 10

കട്ടിപ്പാറ - 5

കാവിലുംപാറ -11

കായക്കൊടി - 2

കായണ്ണ - 1

കീഴരിയൂര്‍ - 8

കിഴക്കോത്ത് - 3

കോടഞ്ചേരി - 6

കൊടിയത്തൂര്‍ - 23

കൊടുവള്ളി - 5

കൊയിലാണ്ടി - 6

കുടരഞ്ഞി - 1

കൂരാച്ചുണ്ട് - 8

കൂത്താളി - 6

കോട്ടൂര്‍ - 2

കുന്ദമംഗലം -8

കുന്നുമ്മല്‍ - 4

കുരുവട്ടൂര്‍ - 5

കുറ്റ്യാടി - 4

മടവൂര്‍ - 4

മണിയൂര്‍ -20

മരുതോങ്കര - 5

മാവൂര്‍ - 12

മേപ്പയ്യൂര്‍ - 16

മൂടാടി - 21

മുക്കം - 8

നാദാപുരം -1

നടുവണ്ണൂര്‍ - 7

നന്‍മണ്ട - 4

നരിക്കുനി - 1

നരിപ്പറ്റ -   7

നൊച്ചാട് - 2

ഒളവണ്ണ - 31

ഓമശ്ശേരി -7

ഒഞ്ചിയം - 2

പനങ്ങാട് - 3

പയ്യോളി - 29

പേരാമ്പ്ര - 6

പെരുമണ്ണ - 4

പെരുവയല്‍ -26

പുറമേരി - 4

പുതുപ്പാടി - 6

രാമനാട്ടുകര -12

തലക്കുളത്തൂര്‍ - 0

താമരശ്ശേരി - 10

തിക്കോടി - 5

തിരുവള്ളൂര്‍ -6

തിരുവമ്പാടി - 7

തൂണേരി - 5

തുറയൂര്‍ - 1

ഉള്ള്യേരി - 4

ഉണ്ണികുളം - 3

വടകര - 17

വളയം - 1

വാണിമേല്‍ - 0

വേളം -3

വില്യാപ്പള്ളി - 24

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1

കോഴിക്കോട് - 1

 സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 15278
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍     -    117

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ - 464
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 215
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 330
സ്വകാര്യ ആശുപത്രികള്‍ - 768
പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ -  285
വീടുകളില്‍ ചികിത്സയിലുളളവര്‍ -   12529
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   - 24

No comments