ഷിഹാബ് വിദ്യാർത്ഥികൾക്ക് മാതൃക :ഡെപ്യൂട്ടി കലക്ടർ
പുഴയിൽ മുങ്ങിത്താണ അഞ്ചു വയസ്സുകാരനെ രക്ഷപ്പെടുത്തിയ ഷിഹാബിന് ധീരതക്കുള്ള ഉപഹാരം ഡെപ്യൂട്ടി കലക്ടർ അനിതകുമാരി നൽകുന്നു.
ഒളവണ്ണ : കഴിഞ്ഞ ദിവസം പുഴയിൽ മുങ്ങി മരണത്തോട് മല്ലടിച്ച അഞ്ച് വയസ്സുകാരൻ്റെ ജീവൻ രക്ഷിച്ച വിദ്യാർത്ഥിയെ പെരുമണ്ണ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. കോഴിക്കോട് ഡെപ്യൂട്ടി കലക്ടർ ശ്രീമതി അനിതകുമാരി ശിഹാബിനുള്ള ഉപഹാരം സമർപ്പിച്ചു. സ്വന്തം ജീവൻ പോലും നോക്കാതെ പുഴയിലേക്ക് എടുത്ത് ചാടി അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തിയ
ശിഹാബിനെ പോലുള്ള വിദ്യാർത്ഥികളാണ് നാടിന് ആവശ്യമെന്നും ശിഹാബ് നന്നേ ചെറുപ്പത്തിൽ തന്നെ മറ്റുള്ളവർക്ക് മാതൃകയായി മാറിയിരിക്കുകയാണെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു. കല്ലായ് ഗണപത് ഹയർ സെക്കണ്ടറി സ്കൂൾ
പ്ലസ്റ്റു വിദ്യാർത്ഥിയാണ് ഷിഹാബ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് പൂളക്കടവിൽ ചെറുപുഴയിൽ മുങ്ങി പോയ കുട്ടിയെ ശിഹാബ് പുഴയിലേക്കെടുത്തു ചാടി രക്ഷിച്ചത്. ഒളവണ്ണ പൂളക്കടവിൽ നടന്ന ചടങ്ങിൽ പെരുമണ്ണ പ്രസ് ക്ലബ് ജനറൽ സെക്രട്ടറി കെ.പി.അബ്ദുൽ ലത്തീഫ്,ട്രഷറർ ബഷീർ വെള്ളായിക്കോട്, വൈസ് പ്രസിഡണ്ടുമാരായ വി.പി.കബീർ, മുഹമ്മദ് കോയ തുടങ്ങിയവർ സംബന്ധിച്ചു.
OLAVANNA ONLINE
No comments